RAM-Admissions-Eligibility-selection-criteria-India

യോഗ്യത & തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം

സിനിമയോട് അഭിനിവേശമുള്ള, 18 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും റാമോജി അക്കാദമി ഓഫ് മൂവീസിന്റെ ഈ കോഴ്സുകൾ സൗജന്യമായി പഠിക്കാവുന്നതാണ്.

നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത എന്തുമായിക്കൊള്ളട്ടെ, ഇവിടെ പഠിക്കുന്നതിന് നിങ്ങളുടെ യോഗ്യത ഒരു തടസ്സമാകുന്നതേയില്ല.

പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഈ കോഴ്സ്’വെയർലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി ഇ-ലേണിങ് സംവിധാനം ഉടൻ തന്നെ നിലവിൽ വരും. 

വിവിധ വിഷയങ്ങളെ കുറിച്ചുള്ള കൃത്യവും വിശദവുമായ ചാപ്റ്ററുകൾക്കൊപ്പം പരിശീലന കാലയളവിൽ പഠിക്കുന്ന സബ്ജക്ടിനനുബന്ധിച്ചുള്ള അനേകം അസൈൻമെന്റുകളും ഉണ്ടായിരിക്കുന്നതാണ്.

ഏതൊരു സാധാരണക്കാരനും ഏറ്റവും എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാനാവുന്ന വിധത്തിൽ ലളിതമായി നിർമ്മിച്ചിരിക്കുന്ന ഈ കോഴ്സുകൾ എളുപ്പമുള്ള മോഡ്യൂളുകളാക്കി തരംതിരിച്ചിരിക്കുന്നത്കൊണ്ടും, പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതൊരു സംശയത്തിനും ഓൺലൈൻ വഴി കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ വേഗത്തിൽ അപ്പപ്പോൾ തന്നെ ലഭിക്കുമെന്നുള്ളത്കൊണ്ടും റാമോജി അക്കാദമി ഓഫ് മൂവീസിലെ പഠനം തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

സിനിമയോടുള്ള തീവ്രമായ, അടങ്ങാത്ത അഭിനിവേശം നിങ്ങളെ ജീവിതത്തിന്റെ  ശരിയായ ഉയരങ്ങളിലെത്തിക്കും എന്നത് ഉറപ്പാണ്. ഫിലിംമേക്കിങ് എന്ന സ്വപ്നലോകത്ത്  ചിറകുകൾ വിരിച്ച് അത്യുന്നതങ്ങളിൽ  പറക്കാൻ തോളോടുതോൾ ചേർന്ന് നിങ്ങളെ സഹായിക്കാൻ ഒപ്പത്തിനൊപ്പം ഞങ്ങൾ നിങ്ങളുടെ കൂടെത്തന്നെയുണ്ട്.

RAM-free-online-training-for-filmmaking-eligibility-India