Ramoji-Publications-Ramoji-Academy-of-movies

പബ്ലിക്കേഷൻസ് ഡിവിഷൻ

റാമോജി അക്കാദമി ഓഫ് മൂവീസിന്റെ പബ്ലിക്കേഷൻസ് ഡിവിഷൻ പ്രതിഭയുള്ള എഴുത്തുകാർക്ക് അവരുടെ രചനകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും 'വായിച്ചിരിക്കേണ്ട എഴുത്തുകാരൻ' എന്ന ഖ്യാതിയിലേക്ക് അവർക്ക് ഉയരാനും ഒരു വേദി നൽകുന്നു.

നിങ്ങൾ ഒരു ഫിക്ഷൻ രചയിതാവാണോ.?

പബ്ലിഷിങ്ങിന്റെയും മാർക്കറ്റിംഗിന്റെയും കാര്യത്തിൽ ആദ്യാവസാനം കൂടെ നിൽക്കുന്ന എൻഡ്-ടു-എൻഡ് പിന്തുണയോടെ ഞങ്ങളുടെ അക്കാദമിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫിക്ഷണൽ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് ഞങ്ങളുടെ പബ്ലിക്കേഷൻസ് ഡിവിഷൻ സഹായിക്കുന്നു. എഴുത്തുകാരുമായി നിരന്തരം ഇടപഴകി വിവിധങ്ങളായ ചാനലുകളിലൂടെയും പ്രമോഷൻ മാർഗങ്ങളിലൂടെയും നിങ്ങളുടെ വിലമതിക്കാനാവാത്ത സൃഷ്ടികളെ ഓഫ്‌ലൈനായും ഓൺലൈൻ വഴിയും വായനക്കാരുടെ ഒരു വലിയ ശൃംഖലയിലേക്ക് ഞങ്ങൾ നേരിട്ട് എത്തിക്കുന്നു.

സുതാര്യത

റോയൽറ്റിയെ സംബന്ധിച്ച് എഴുത്തുകാർക്കുള്ള ആശങ്കകൾക്ക് പൂർണമായി വിരാമമിട്ടുകൊണ്ട് തീർത്തും സുതാര്യമായി പ്രവർത്തിക്കുന്ന ഈ ഡിവിഷൻ, പുസ്തകത്തിന്റെ പബ്ലിഷിംഗ് മാർക്കറ്റിങ് ചിലവുകൾ മാത്രം കിഴിച്ച് അർഹമായ മറ്റെല്ലാ വരുമാനവും എഴുത്തുകാരനിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഏഴ് ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരണം

നമ്മുടെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ പാരമ്പര്യത്തിൽ പബ്ലിക്കേഷൻസ് ഡിവിഷന് ഉത്തമമായ വിശ്വാസമുള്ളതുകൊണ്ട്തന്നെ പറയേണ്ടതായിട്ടുള്ള കഥകളിലെ മറഞ്ഞിരിക്കുന്ന രത്നങ്ങളെ ആത്മാർത്ഥമായി അന്വേഷിക്കുകയാണ് ഞങ്ങൾ.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ബംഗ്ലാ, മറാഠി എന്നീ ഭാഷകളിലെ സമകാലിക ജീവിതത്തെക്കുറിച്ചുള്ള പ്രാദേശികത്തനിമയുള്ള സർഗ്ഗാത്മകമായ രചനാസൃഷ്ടികളുടെ പ്രസിദ്ധീകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

 

രാജ്യത്തൊന്നാകെ ഊർജ്ജസ്വലമായ ഒരു സാഹിത്യ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് പബ്ലിക്കേഷൻസ് ഡിവിഷനിലൂടെ ഞങ്ങൾ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ആ മഹത്തായ ലക്ഷ്യം.

 

എഴുത്തിന്റെ ലോകത്ത് നിങ്ങളുടേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാം. ഏറ്റവും നല്ല സമയം ഇതാണ്. വരൂ, ഞങ്ങളിലൂടെ ഇപ്പോൾ നിങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം.!

നിങ്ങളുടെ വിശദാംശങ്ങൾ ഷെയർ ചെയ്യൂ, ഞങ്ങൾ നിങ്ങളെ അപ്ഡേറ്റ് ചെയ്യാം..