Ramoji-short-film-festival-RFS

റാമോജി ഷോർട്ട്ഫിലിം ഫെസ്റ്റിവൽ (RSF)

സിനിമയുടെ ഭാഷാശൈലിക്ക് ഊർജ്ജം പകരുന്നതും സദാ വികസിച്ചുകൊണ്ടിരിക്കുന്നതുമായ കഥപറച്ചിലിന്റെ ആവേശകരമായ ഒരു രൂപമാണ് ഷോർട്ട് ഫിലിമുകൾ. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും അതിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള ചിലവ് കുറഞ്ഞ പുതിയ വഴികളും ഇന്നത്തെ കാലത്ത് ഒരാളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

ഡിജിറ്റൽ വിപ്ലവവും സോഷ്യൽമീഡിയ തരംഗങ്ങളും കഴിവുള്ളവർക്കായ്  അവസരങ്ങളുടെ ഒരു വലിയ ലോകം തന്നെ തുറന്നിട്ടിരിക്കുകയാണ്. പുതുതായി ഉരുത്തിരിഞ്ഞ ക്രിയേറ്റീവ് ആയ ഓഡിയൻസ്  കൂടുതലായും ഹ്രസ്വ ചിത്രങ്ങളെ സ്വീകരിക്കുന്നു, അതിനെ പ്രോത്സാഹിപ്പിക്കുന്നു. സിനിമാമേഖലയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്നവർ ഒരു തുടക്കമെന്ന നിലയിൽ കൂടുതലായും നല്ല നല്ല ഷോർട്ട് ഫിലിമുകളുമായി മുൻപോട്ടു വരുന്നു. അങ്ങനെയുള്ളവർക്ക് അവരുടെ സിനിമകൾ പ്രദർശിപ്പിക്കാൻ ഒരു ഫോറം; അവരുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്ന ഒരു വേദി,, അർഹമായ പ്രോത്സാഹനം,, എല്ലാം ആവശ്യമാണ്.

കലാകാരന്മാർക്ക്  അവരുടെ സൃഷ്ടിപരമായ മികവ് പ്രകടിപ്പിക്കുന്നതിനും അവരുടെ കൈവശമുള്ള ക്രാഫ്റ്റിന്റെ വ്യാപ്തി പരിശോധിക്കാനും അത് ലോകത്തെ വിളിച്ചറിയിക്കാനും കെൽപ്പുള്ള ഒരു വേദിയാണ് റാമോജി ഷോർട്ട്ഫിലിം ഫെസ്റ്റിവൽ(RSF) . ഭാവനയുടെ ഒരു ചെറിയ തീപ്പൊരിയാണെങ്കിൽ പോലും അത് ആഘോഷമാക്കുന്ന കോമ്പറ്റീഷൻ, ഒരു ഫിലിംമേക്കർ എന്ന നിലയിൽ നിങ്ങളിലെ പ്രകടനപരതയേയും പുതിയ ചിന്തകളും പുതിയ കാഴ്ചകളും കാഴ്ചപ്പാടുകളും ഉണ്ടാക്കാനുള്ള നിങ്ങളിലെ അടങ്ങാത്ത ആഗ്രഹങ്ങളെയും വിസ്മയിപ്പിക്കും വിധം പ്രോത്സാഹിപ്പിക്കുന്നു.

റാമോജി അക്കാദമി ഓഫ് മൂവീസ് നടത്തുന്ന ഫിലിംഫെസ്റ്റിവലിലെ ഒരു പ്രധാന ഭാഗമാണ് റാമോജി ഷോർട്ട് ഫിലിം കോമ്പറ്റീഷൻ. മലയാളം, തമിഴ്, കന്നട,  തെലുങ്ക്, ഹിന്ദി, ബംഗ്ലാ, മറാഠി എന്നീ തിരഞ്ഞെടുത്ത ഭാഷകളിലെ  ഹ്രസ്വചിത്രങ്ങൾക്കായി കോമ്പറ്റീഷൻ ഓപ്പൺ ആയിരിക്കും. ഒറിജിനൽ  ആശയങ്ങളും, പ്രാദേശികമായ സിനിമാസ്വാദനരുചികളിൽ വേരൂന്നിയ സാർവ്വത്രികമായ വിഷയങ്ങളും, കണ്ടുമടുത്ത അവതരണങ്ങളെ മാറ്റിമറിക്കുന്ന പുത്തൻ പരീക്ഷണങ്ങളുമൊക്കെ  RSF ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു.

മത്സരങ്ങൾ

ഷോർട്ട് ഫിലിമുകൾക്കായുള്ള ഈ ചലച്ചിത്രമേളയിൽ ഭാഷയുടെ അടിസ്ഥാനത്തിലാണ്  മത്സരങ്ങൾ ഉണ്ടായിരിക്കുക.

  • മലയാളം,
  • തമിഴ്,
  • കന്നട, 
  • തെലുങ്ക്,
  • ഹിന്ദി,
  • ബംഗ്ലാ,
  • മറാഠി

എന്നീ ഭാഷകളിലുള്ള സിനിമകൾക്കാണ്  അവാർഡുകൾ ലഭിക്കുക.  സിനിമകളെ അവയുടെ മൗലികതയും ഗുണനിലവാരമുള്ള ഉള്ളടക്കവും പരിശോധിച്ച് ജൂറിയുടെയും ഓഡിയൻസിന്റെയും തിരഞ്ഞെടുപ്പുകൾ ആധാരമാക്കിയാണ് വിജയികളെ നിർണയിക്കുന്നത്.

നിങ്ങളുടെ വിശദാംശങ്ങൾ ഷെയർ ചെയ്യൂ, ഞങ്ങൾ നിങ്ങളെ അപ്ഡേറ്റ് ചെയ്യാം..