RAM-online-learning-Programs-acting-direction-screenwriting-production-India-in-7languages

പ്രോഗ്രാമുകളെക്കുറിച്ച്..

  • Courses Overview

സമഗ്രമായ ഫിലിം മേക്കിംഗ് കോഴ്സുകൾ ഇന്ത്യയിൽ കൊണ്ടുവരുന്ന ആദ്യത്തെ അക്കാദമിയായ RAM, ചലച്ചിത്ര നിർമാണത്തെക്കുറിച്ചുള്ള മികച്ച സമ്പ്രദായങ്ങളെ ആഴത്തിൽ സമന്വയിപ്പിച്ചിരിക്കുകയാണ് അതിന്റെ വിദ്യാർത്ഥികൾക്കായി. പഠിതാക്കളുടെ അറിവും കഴിവുകളും സമന്വയിപ്പിക്കുന്ന ഈ കോഴ്‌സുകൾ ഒരു മൾട്ടി-ഡയമെൻഷണൽ കൺസ്ട്രക്റ്റ് നിർമ്മിക്കുക മാത്രമല്ല, വിദ്യാർത്ഥികൾക്കിടയിൽ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കൂടി നൽകിവരുന്നു.

ഞങ്ങളുടെ ഈ ഓൺലൈൻ ട്രെയിനിങ് ഡിപ്ലോമാ പ്രോഗ്രാമിൽ ഫണ്ടമെന്റൽസ് ഓഫ് ഫിലിംമേക്കിംഗ്, സംവിധാനം, തിരക്കഥാരചന, അഭിനയം, പ്രൊഡക്ഷൻ എന്നീ വിഷയങ്ങൾ നിങ്ങൾക്ക് പഠിക്കാനായി ലഭ്യമാണ്.

സ്വന്തം വീടിന്റെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് സിനിമയുടെ വിവിധ വിഷയങ്ങൾ പഠിക്കാവുന്ന ഈ മികച്ച ഓൺലൈൻ കോഴ്സുകൾ മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ബംഗ്ലാ, മറാഠി തുടങ്ങിയ ഏഴ് പ്രാദേശിക ഇന്ത്യൻ ഭാഷകളിലും കൂടാതെ ഇംഗ്ലീഷിലും നിങ്ങൾക്ക് ലഭ്യമാണ്.

RAM-Fundamentals-of-filmmaking-free-training-diploma-program
  • ഫണ്ടമെന്റൽസ് ഓഫ് ഫിലിം മേക്കിങ്

ചലച്ചിത്ര നിർമ്മാണ പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിത്തരാനുതകുന്ന ഈ കോഴ്സ്, സിനിമാ നിർമ്മാണ പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിതാവിൽ വ്യക്തമായതും വിശാലമായതുമായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കുന്നു. വിവിധ മോഡ്യൂളുകളാക്കി തരംതിരിച്ച ചാപ്റ്ററുകൾ ഉൾപ്പെടുത്തി ഫോർമാറ്റ് ചെയ്തിരിക്കുന്ന ഈ കോഴ്‌സ്, സിനിമയുടെ അടിസ്ഥാന കാര്യങ്ങൾ ഗ്രഹിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ അനുയോജ്യമായതാണ്.

  • ഡയറക്ഷൻ

പറയാനുള്ള ഒരു കഥ,, അതിന്റെ ആത്മാംശം ഒട്ടും ചോർന്നു പോകാതെ അതേപടി സ്ക്രീനിലേക്ക് എത്തിക്കുകയെന്നത് കർശനമായ കൈയ്യടക്കമുള്ളവരാൽ മാത്രം സാധ്യമാവുന്ന വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്ന ഒരു കലയാണ്.

ചിത്രങ്ങളുടെ ചലനാത്മകത, വെളിച്ചവിന്യാസം തീർക്കുന്ന വിസ്മയങ്ങൾ,, ഭാവാഭിനയങ്ങൾ സൃഷ്ടിക്കുന്ന വികാരതീവ്രത എന്നിവയിലൂടെയൊക്കെ സ്ക്രീനിൽ സിനിമയെന്ന അത്ഭുതം സംഭവിക്കുന്നു. ആ അത്ഭുതം സൃഷ്ടിച്ചെടുക്കണമെങ്കിൽ അതിനായി വലിയൊരു ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന, ഓരോ നിമിഷവും ക്രിയാത്മകമായ ഒരായിരം തിരഞ്ഞെടുപ്പുകൾ നടത്തുന്ന, ഏറ്റവും മികച്ച ഔട്ട്പുട്ട് ലഭിക്കുന്നതിനായി ഏറ്റവും മികച്ചവരെ കണ്ടെത്തി ബുദ്ധിപരമായി ജോലികൾ പകുത്തുനൽകേണ്ടുന്ന ഒരു നേതൃശക്തി ആ പ്രോജക്ടിന്റെ തലപ്പത്ത് ഉണ്ടായിരിക്കണം. ചലച്ചിത്രനിർമാണത്തിന്റെയും ദൃശ്യവൽക്കരണഭാഷയുടെയും എല്ലാ സൂക്ഷ്മവശങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും അച്ചടക്കവും വേണ്ടുന്ന വളരെയേറെ പഠിക്കാനുള്ള ഒരു പാഠ്യവിഷയമാണ് സംവിധാനം.

നിറയെ ജീവിതാനുഭവങ്ങളുള്ള നിങ്ങൾക്ക് വേറിട്ട ശബ്ദത്തിൽ സമൂഹത്തോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ, ഈ ഓൺലൈൻ ഫിലിം ഡയറക്ഷൻ കോഴ്സ് നിങ്ങൾക്ക് വേണ്ടി മാത്രം പ്രത്യേകമായി വിഭാവനം ചെയ്യപ്പെട്ടതാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിച്ച് അവരെ സധൈര്യം ഇൻഡസ്ട്രിയെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുംവിധം ഇന്ത്യയിലെ ഏഴ്‌ വ്യത്യസ്ത ഭാഷകളിൽ നിർമ്മിക്കപ്പെട്ട സവിശേഷമായ പാഠ്യപദ്ധതിയോടുകൂടിയ സിനിമാ സംവിധാനത്തെ കുറിച്ചുള്ള അതുല്യമായ ഒരു കോഴ്സാണ് ഇത്. നിങ്ങളുടെ ക്രിയാത്മകവും ആഖ്യാനപരവുമായ കഴിവുകളെ റാമോജി അക്കാദമി ഓഫ് മൂവീസിലൂടെ വളർത്തിയെടുക്കാം. സിനിമാ സംവിധാനത്തിന് ആവശ്യമായ അറിവ് ആവോളം പകർന്നുനൽകി ഒരു വ്യക്തിയെ തന്റേതായ ശൈലിയിൽ സിനിമ ചെയ്യാൻ സജ്ജമാക്കുക മാത്രമല്ല ഈ പ്രോഗ്രാം ചെയ്യുന്നത്, മറിച്ച്, ദാർശനികമായ ഒരു കാഴ്ചപ്പാടിന്റെ പൂർത്തീകരണത്തിനായുള്ള ഒരാളുടെ യാത്രയിൽ എന്നുമെന്നും അവന് ഒരു വഴികാട്ടിയായി അവനെ ഞങ്ങൾ നിർലോഭം പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

RAM-online-free-direction-course-in-your-language-India
  • തിരക്കഥാരചന

വളരെ നേർത്തതായെങ്കിലും ഒരു കഥാതന്തു നിങ്ങളുടെ മനസ്സിലുണ്ടോ? ഒരു മുഴുനീള തിരക്കഥയായി ആ കഥ വളർന്നു കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ.?

നല്ല ഒരു സ്ക്രിപ്റ്റ് എഴുതുകയെന്നത് യഥാർത്ഥത്തിൽ വളരെ എളുപ്പമുള്ള കാര്യമാണ്. സീനുകളായും സീക്വൻസുകളായും കടന്നുവരുന്ന, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാഗതിയും സന്ദർഭങ്ങളുമാണ് ഇവിടെ പ്രധാനം. കഥാപാത്ര വികസനത്തെ എങ്ങനെ സമീപിക്കണമെന്നും, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന,, അവരുമായി എളുപ്പത്തിൽ സംവാദിക്കുന്ന ഒരു കഥ എങ്ങനെ രൂപീകരിക്കണമെന്നും നിങ്ങൾക്ക് അറിയാമെങ്കിൽ തിരക്കഥാരചന എന്ന യുദ്ധം പാതിയും ജയിച്ചതുപോലെയാണ്. റാമോജി അക്കാദമി ഓഫ് മൂവീസ് (RAM) നൽകുന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ഓൺലൈൻ സ്ക്രിപ്റ്റ് റൈറ്റിംഗ് പ്രോഗ്രാം, ഗൈഡഡ് മെന്റർഷിപ്പോടുകൂടിയുള്ള ചിട്ടയായ പരിശീലനത്തിലൂടെ ഏതൊരാളെയും മികച്ച തിരക്കഥകൾ രചിക്കുവാൻ പ്രാപ്തരാക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, ബംഗാളി, മറാഠി, അല്ലെങ്കിൽ ഇംഗ്ലീഷ് എന്നിങ്ങനെ ഭാഷ ഏതുമാവട്ടെ,, ഏറ്റവും മികച്ച ഒരു തിരക്കഥാരചന കോഴ്സാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ, അത് പഠിക്കാൻ ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ഒരിടത്താണ് നിങ്ങൾ എത്തിയിരിക്കുന്നത്. സൗജന്യമായ ഓൺലൈൻ സ്ക്രിപ്റ്റ് റൈറ്റിംഗ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയൂ..

RAM-Screenwriting-course-online-free-in-7Indian-languages
  • അഭിനയം

അഭിനയവും പെർഫോമൻസും നിങ്ങൾക്ക് എന്നുമൊരു അഭിനിവേശമായിരുന്നെങ്കിൽ,, ഉറപ്പാണ്,, നിങ്ങൾ ശ്രദ്ധിക്കപ്പെടും.!

ഒരു കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാനും കടന്നുകയറാനുമുള്ള കഴിവും സംവേദനക്ഷമതയും നിങ്ങളിലുണ്ട് എന്ന് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ആ കഴിവിന് മൂർച്ച കൂട്ടാനും അഭിനയലോകത്തേക്ക് നിങ്ങളുടെ ആദ്യ ചുവടുവെപ്പ് നടത്താനുമുള്ള നിങ്ങളുടെ അവസരം ഇതാ വന്നെത്തി.!!

സാങ്കൽപ്പികമായ സന്ദർഭങ്ങളോ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളോ നൽകുന്ന ഓരോ ചലനങ്ങൾക്കും തന്മയത്വത്തോടെ, സ്വാഭാവികമായി, വിദഗ്ധമായി പ്രതികരിക്കുന്ന ഒരു കലയാണ് അഭിനയം എന്നതിനാൽതന്നെ അഭിനേതാക്കൾക്ക് അവരുടെ ശരീരവും ശബ്ദവും ഒരു ടൂൾ ആയി ഉപയോഗിച്ച്‌ അവരുടെ ഓർമയിൽ നിന്നും, സർഗ്ഗാത്മക ഭാവനയിൽ നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ട് കഥാപാത്രമായി മാറേണ്ടിവരുന്നു.

അഭിനയം പഠിക്കാം; പഠിപ്പിക്കാം; മികച്ചതാക്കാം. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവർക്കായി പ്രത്യേകമായി ഒരുക്കിയെടുത്തിട്ടുള്ളതാണ് ഈ പ്രോഗ്രാം. റാമോജി അക്കാദമി ഓഫ് മൂവീസിന്റെ ഈ സൗജന്യ ഓൺലൈൻ ആക്ടിംഗ് കോഴ്സ് അഭിനയകലയിലെ സങ്കീർണമായ പാഠങ്ങളെ വളരെ ആഴത്തിലും വിശദമായും സമീപിച്ചും, എന്നാൽ വിദ്യാർത്ഥികൾക്കായി വളരെ ലളിതമായ ഭാഷയിൽ ലഘൂകരിച്ചും ഏതൊരാൾക്കും വിദ്യ എളുപ്പത്തിൽ സ്വായത്തമാക്കാനുതകുന്ന വിധത്തിൽ നിർമ്മിക്കപ്പെട്ടതാണ്.

RAM-Acting-course-online-free-in-7Indian-languages