വിനോദ-വിജ്ഞാനരംഗത്തെ പുത്തൻതലമുറ കലാകാരന്മാരെയും പ്രൊഫെഷണൽസിനെയും വാർത്തെടുക്കുന്ന ഇടമാണ് റാമോജി അക്കാദമി ഓഫ് മൂവീസ്; ചുരുക്കത്തിൽ "RAM". ഫിലിംമേക്കിംഗ്, ഡയരക്ഷൻ, തിരക്കഥാരചന, അഭിനയം, ഫിലിം പ്രൊഡക്ഷൻ എന്നിവ ഓൺലൈൻ ക്ലാസുകളിലൂടെ ഏതൊരാൾക്കും സൗജന്യമായി പഠിക്കാൻ പറ്റുന്ന ഒരിടം. സിനിമ ഒരു അഭിനിവേശമായി നെഞ്ചേറ്റി നടക്കുന്നവരെ സിനിമയുടെ വിവിധ സബ്ജക്റ്റുളിൽ അവർക്ക് ആവശ്യമായ അറിവും വൈദഗ്ദ്ധ്യവും നൽകി ഇൻഡസ്ട്രിയെ അഭിമുഖീകരിക്കാനായി അവരെ സജ്ജരാക്കുകയാണിവിടെ. പ്രായഭേദമെന്യേ ഇന്ത്യയിലുടനീളമുള്ളവർക്കായി ഹിന്ദി, തമിഴ്, മലയാളം, ബംഗ്ലാ, മറാഠി, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഏഴ് ഭാഷകളിലായി ലോകോത്തര നിലവാരത്തിലുള്ള ഓൺലൈൻ കോഴ്സുകളിലൂടെ ചലച്ചിത്രവിദ്യാഭ്യാസം എല്ലാവരിലേക്കുമായി എത്തിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് RAMന് ഉള്ളത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുമുഖ കമ്പനിയായ റാമോജി ഗ്രൂപ്പിന്റെ അഭിമാനമായ ഒരു പ്രോജക്ട് ആണ് "RAM." ബിസിനസ്സ് രംഗത്ത് അറുപതിലേറെ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള റാമോജി ഗ്രൂപ്പ്, ചെയ്യുന്ന എന്തൊരു കാര്യത്തിലും ക്വാളിറ്റിയിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകളും വരുത്താതെ തത്വാധിഷ്ഠിതമായ, ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാൽ വിവിധങ്ങളായ ബിസിനസ്സുകളിൽ മികവുറ്റ ഒരു ബ്രാൻഡ് ആയി ഇന്ന് തലയെടുപ്പോടെ നിലകൊള്ളുന്നു.
മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്, ഫിലിം പ്രൊഡക്ഷൻ, പ്രിൻറ്, ടെലിവിഷൻ ആൻഡ് ഡിജിറ്റൽ മീഡിയ, എഫ്എം റേഡിയോ, ഹോസ്പിറ്റാലിറ്റി- വെൽനസ്,, റീട്ടെയിൽ, ഫുഡ് ആൻഡ് ബിവറേജസ്, ഫിനാൻഷ്യൽ സർവീസസ്, ഫിലിം എജ്യുക്കേഷൻ, തീമാറ്റിക് ടൂറിസം എന്നീ മേഖലകളിൽ വ്യത്യസ്തവും പുതുമയുള്ളതുമായ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും പുറമേ, സിനിമാ ഷൂട്ടിങ്ങിനാവശ്യമായ അതിവിപുലമായ ഇൻഫ്രാസ്ട്രക്ച്ചറോടുകൂടിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്‌സുമായി ഇന്ത്യയിലെ ബിസിനസ് രംഗത്തെ നിറസാന്നിധ്യമാണ് റാമോജി ഗ്രൂപ്പ്.
റാമോജി അക്കാദമി ഓഫ് മൂവീസ് മികവിന്റെ സംസ്കാരത്തിന് അർത്ഥവത്തായ ഒരു രൂപം നൽകുകയും സിനിമയെ മോഹിക്കുന്നവർക്കായി സാധ്യതകളുടെ വിശാലമായ ഒരു കവാടം തുറന്നിടുകയും ചെയ്യുകയാണ്. സിനിമ വിദ്യാഭ്യാസത്തിൽ മികച്ച പരിശീലനം ഏർപ്പെടുത്തി രാജ്യത്തുടനീളമുള്ള പ്രതിഭകളെ വളർത്തിയെടുക്കുകയാണിവിടെ.
RAM മത്സരങ്ങൾ - കഴിവുകളുള്ളവർക്കായ് സാധ്യതകളുടെ ഒരു തുറന്ന വാതായനം
വളർന്നുവരുന്ന ചലച്ചിത്രപ്രവർത്തകർക്ക് നല്ലൊരു തുടക്കം നൽകുന്നതിനായി,, അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനായി ഞങ്ങളുടെ ഫിലിംഫെസ്റ്റിവലിന്റെ ഭാഗമായി റാമോജി അക്കാദമി ഓഫ് മൂവീസ് ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ പങ്കെടുക്കുന്നവരുടെ കഴിവുകൾ തുറന്നുകാട്ടുക മാത്രമല്ല, അത് ഏവരിലും സർഗാത്മകതയുടെയും മികവിന്റെയും ഒരു സംസ്കാരംതന്നെ വളർത്തിയെടുക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഒരാളൊഴിയാതെ സിനിമയെ കൊതിക്കുന്ന ഓരോ മനുഷ്യനിലേക്കും നേരിട്ട് എത്തിച്ചേരണം എന്നതാണ് R.A.M'ന്റെ കാഴ്ചപ്പാട്. ഫിലിംമേക്കിങിലെ ഈ ഓൺലൈൻ കോഴ്സുകൾ മഹത്തായ ഒരു ലക്ഷ്യത്തിനും പ്രതിബദ്ധതയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ സ്ഥാപനത്തിന്റെ സമർപ്പണത്തെ ഉദാഹരിക്കുന്നു.